ഇസ്താംബൂള്‍ മേയര്‍ തിരഞ്ഞെടുപ്പ്; ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി
രണ്ടാമതും നടത്തിയ വിവാദ വോട്ടെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ സിഎച്ച്പി സ്ഥാനാര്‍ഥി ഉജ്ജ്വല വിജയം സ്വന്തമാക്കി. 95 ശതമാനം ബാലറ്റുകള്‍ എണ്ണിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ഇക്‌രിം ഇമാമോഗ്ലു 53.69 വോട്ടുകള്‍ നേടി ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ബിനാലി യില്‍ദിരിമിനെ പിന്നിലാക്കി മുന്നേറുകയാണ്.
ഇസ്താംബൂള്‍: ക്രമക്കേട് ആരോപിച്ച് വീണ്ടും നടത്തിയ ഇസ്താംബൂള്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. രണ്ടാമതും നടത്തിയ വിവാദ വോട്ടെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടിയായ സിഎച്ച്പി സ്ഥാനാര്‍ഥി ഉജ്ജ്വല വിജയം സ്വന്തമാക്കി. 95 ശതമാനം ബാലറ്റുകള്‍ എണ്ണിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി ഇക്‌രിം ഇമാമോഗ്ലു 53.69 വോട്ടുകള്‍ നേടി ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ബിനാലി യില്‍ദിരിമിനെ പിന്നിലാക്കി മുന്നേറുകയാണ്.
പുറത്തുവരുന്ന ഫലം അനുസരിച്ച് തന്റെ എതിര്‍സ്ഥാനാര്‍ഥി ഇക്‌രിം ഇമാമോഗ്ലു തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പില്‍ മുന്നേറുകയാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും ആശംസകള്‍ നേരുന്നതായും യില്‍ദിരിം പറഞ്ഞു.
മൂന്നുമാസം മുമ്പ് നടന്ന ഇസ്താംബൂള്‍ മേയര്‍ തിരഞ്ഞെടുപ്പിലും ഉര്‍ദുഗാന്റെ എകെ പാര്‍ട്ടി പരാജയപ്പെട്ടിരുന്നു. തുടര്‍ന്നു തിരഞ്ഞെടുപ്പില്‍ സിഎച്ച്പി വ്യാപക ക്രമക്കേട് കാട്ടിയെന്നാരോപിച്ച് എകെ പാര്‍ട്ടി മുന്നോട്ട് വന്നതോടെ തുര്‍ക്കിയിലെ ഉന്നത തിരഞ്ഞെടുപ്പ് സമിതി ഇസ്താംബൂള്‍ മേയര്‍ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും തിരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടിയായ സിഎച്ച്പി അന്ന് 41,69,765 വോട്ടു നേടി വിജയിച്ചപ്പോള്‍ കഴിഞ്ഞ 15 വര്‍ഷമായി ഇസ്താംബൂള്‍ ഭരിക്കുന്ന എകെ പാര്‍ട്ടിക്ക് 41,56,036 വോട്ടാണ് ലഭിച്ചത്.