യുവാവിനെ ''ലവ് ജിഹാദ്'' കേസില്‍ കുടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: യുവാവിനെ ''ലവ് ജിഹാദ്'' കേസില്‍ കുടുക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ 21ന് ഹിന്ദു സംഘര്‍ഷ് സമിതി എന്ന ഹിന്ദുത്വസംഘടനയുടെ പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം. ബാബര്‍ എന്ന് അറിയപ്പെടുന്ന സോനു എന്ന മുസ്‌ലിം യുവാവ് ഡോളി എന്ന പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.
ഹിന്ദുവാണെന്ന് അവകാശപ്പെട്ടാണ് ബാബര്‍ തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയതെന്നും തന്നെ കൊണ്ട് മതപരമായ പ്രതിജ്ഞ എടുപ്പിച്ചെന്നും അത് വീഡിയോ എടുത്തെന്നും ഡോളി പോലിസിന് മൊഴി നല്‍കി. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പരാതിയില്‍ പറഞ്ഞു. അതിനാല്‍, പീഡനക്കുറ്റവും ചുമത്തി. എന്നാല്‍, വിശദമായ അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്ന് പോലിസ് കണ്ടെത്തി.
തുടര്‍ന്ന് സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഷാനവാസ്, സദാഖത്ത് എന്നിവരെ അറസ്റ്റ് ചെയ്തു. ഡോളി ഒളിവിലാണ്. ഗൂഡാലോചനയില്‍ ഹിന്ദു സംഘര്‍ഷ് സമിതിയുടെ പങ്ക് അന്വേഷണ പരിധിയിലാണ്. കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ബാബറില്‍ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുക്കാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നതായി പോലിസ് പറഞ്ഞു. പ്രതികളില്‍ നിന്ന് 25,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.