കാസര്‍കോട് രണ്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് കൊവിഡ്; ഡിപ്പോ അടച്ചു
ഇന്നലെ കാസര്‍കോട് ഡിപ്പോയിലെ മെക്കാനിക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാസര്‍കോട് ഡിപ്പോയില്‍ നിന്നും നാളെ ബസുകള്‍ ഓടില്ല.
കാസര്‍കോട്: കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ രണ്ട് കണ്ടക്ടര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്. കണ്ടക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കാസര്‍കോട് ഡിപ്പോ അടച്ചു. ഇന്നലെ കാസര്‍കോട് ഡിപ്പോയിലെ മെക്കാനിക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാസര്‍കോട് ഡിപ്പോയില്‍ നിന്നും നാളെ ബസുകള്‍ ഓടില്ല.
അതേസമയം കാസര്‍കോട് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൊര്‍ക്കാടി സ്വദേശി പി കെ അബ്ബാസ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഇതോടെ കാസര്‍കോട് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാറായി. ശ്വാസ തടസത്തെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അബ്ബാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.