രണ്ട് യുവസംവിധായകര്‍ അറസ്റ്റില്‍; ഫ്ളാറ്റില്‍ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെന്ന് എക്‌സൈസ്

Update: 2025-04-27 01:10 GMT
രണ്ട് യുവസംവിധായകര്‍ അറസ്റ്റില്‍; ഫ്ളാറ്റില്‍ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെന്ന് എക്‌സൈസ്

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സിനിമ സംവിധായകര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. സംവിധായകരായ ഖാലിദ് റഹ്മാന്‍, അഷ്‌റഫ് ഹംസ, ഷാഹിദ് മുഹമ്മദ് എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നാണ് മൂവരെയും പിടികൂടിയത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് സംവിധായകരില്‍നിന്നു പിടിച്ചെടുത്തത്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെ ആയിരുന്നു എക്‌സൈസ് റെയ്ഡ്.


പിടിയിലായ സംവിധായകര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ''സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ഇവര്‍ ഫ്ളാറ്റിലെത്തിയത്. ലഹരി ഉപയോഗിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. മൂവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.''

updated with photo

Similar News