ആഗ്ര: മഖ്ബറയുടെ വേലിയില്‍ കാവി പൂശിയ രണ്ട് ഹിന്ദുത്വരെ ആഗ്ര പോലിസ് അറസ്റ്റ് ചെയ്തു. പ്രതികളെ ശുഭം പണ്ഡിറ്റ്, ബാല്‍കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ മതത്തെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെആരാധനാലയം അപകീര്‍ത്തിപ്പെടുത്തിയതിനും സെക്ഷന്‍ 295 പ്രകാരവും ഐപിസി 298ാം വകുപ്പ് പ്രകാരം ഏതെങ്കിലും വ്യക്തിയുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള മനപൂര്‍വ ഉദ്ദേശ്യത്തോടെ അതിക്രമം നടത്തിയതിനും കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ മതസൗഹാര്‍ദ്ദം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പോലിസ് കാവി പെയിന്റ് നീക്കം ചെയ്തതായി സിറ്റി പോലിസ് മേധാവി ബോട്രെ രോഹന്‍ പ്രമോദ് പറഞ്ഞു. ആഗ്രയിലെ താജഗഞ്ച്, റകബ്ഗഞ്ച്, ലോഹമാണ്ടി എന്നീ മൂന്ന് പോലിസ് സ്റ്റേഷനുകളില്‍ മൂന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് 'മസാര്‍' (പിറിന്റെ മഖ്ബറയ്ക്കു ചുറ്റുമുള്ള വേലി) കാവി പെയിന്റടിച്ചത്. പ്രതികളെ ബുധനാഴ്ച വൈകീട്ടോടെ പിടികൂടുകയും ചെയ്തു.