സ്‌കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം

Update: 2024-09-16 11:54 GMT
സ്‌കൂട്ടര്‍ അപകടത്തില്‍ മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം

മമ്പാട്: മമ്പാട് സ്‌കൂട്ടര്‍ അപകടത്തില്‍ മൂന്ന് വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. നടുവക്കാട് ചീരക്കുഴിയില്‍ സ്വദേശി ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി, ഷിനോജിന്റെ സഹോദരന്റെ മകന്‍ ധ്യാന്‍ ദേവ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം. ഷിനോജും ഭാര്യയും മകനും സഹോദരന്റെ മകനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇറക്കത്തിലേക്ക് പോയി അപകടത്തില്‍പെടുകയായിരുന്നു. പരിക്കേറ്റ ഷിനോജും കുട്ടിയും ആശുപത്രിയില്‍ ചികില്‍സയിലാണ്.

Tags:    

Similar News