ഭാരതപ്പുഴയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു

Update: 2025-04-17 13:49 GMT
ഭാരതപ്പുഴയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു

മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും ബന്ധുവായ 12കാരനും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40), ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ് ലിയാന്‍ ഒഴുക്കില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട ആബിദ രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു. ആബിദയുടെയും മുഹമ്മദ് ലിയാന്റെയും മൃതദേഹങ്ങള്‍ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്

Similar News