ബിഷപ് ഫ്രാങ്കോയുടെ സഹായില്‍ നിന്നും പിടിച്ച കോടിക്കണക്കിനു രൂപയുമായി മുങ്ങിയ പഞ്ചാബിലെ രണ്ട് എഎസ് ഐ മാര്‍ പിടിയില്‍
പാട്യാല, അര്‍ബന്‍ എസ്‌റ്റേറ്റ്,ഫേസ് -1,ജോഗീന്ദര്‍ സിങ്, പാട്യാല,ന്യൂ മഹീന്ദ്ര കോളനി,എച്ച്.നമ്പര്‍ 86,രാജ് പ്രീത് സിംഗ് എന്നിവരെയാണ് കൊച്ചിയിലെ ഹോം സ്‌റ്റേയില്‍ നിന്നും അറസ്റ്റ് ചെയ്തത്.അസ്വഭാവിക സാഹചര്യത്തില്‍ വ്യജ രേഖകളും വ്യാജ വിലാസവും നല്‍കി രണ്ടു പേര്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതായി സിറ്റി പോലിസിനു വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്
കൊച്ചി: പഞ്ചാബിലെ ലുധിയാനയില്‍ നിന്നും റെയിഡ് നടത്തി പിടിച്ചെടുത്ത തുക മുഴുവന്‍ രേഖപെടുത്താതെ കോടിക്കണക്കിനു രൂപയുമായി ഒളിവില്‍ പോയ പഞ്ചാബ് പോലിസിലെ രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ കൊച്ചി സിറ്റി പോലിസിന്റെ പിടിയില്‍. പാട്യാല, അര്‍ബന്‍ എസ്‌റ്റേറ്റ്,ഫേസ് -1,ജോഗീന്ദര്‍ സിങ്, പാട്യാല,ന്യൂ മഹീന്ദ്ര കോളനി,എച്ച്.നമ്പര്‍ 86,രാജ് പ്രീത് സിംഗ് എഎന്നിവരെയാണ് ഫോര്‍ട് കൊച്ചിയിലെ ഹോം സ്‌റ്റേയില്‍ നിന്നും അറസ്റ്റ് ചെയ്തത്.ബിഷപ് ഫ്രാങ്കോയുടെ സഹായിയായ വൈദികന്റെ പക്കല്‍ നിന്നും പിടികൂടിയ പണത്തില്‍ നിന്നാണ് ഇവര്‍ കോടികണക്കിന് രൂപ അപഹരിച്ച ശേഷം ഒളിവില്‍ പോയത്.
അസ്വഭാവിക സാഹചര്യത്തില്‍ വ്യജ രേഖകളും വ്യാജ വിലാസവും നല്‍കി രണ്ടു പേര്‍ കൊച്ചിയിലെ ഒരു ഹോട്ടലില്‍ താമസിക്കുന്നതായി സിറ്റി പോലിസിനു വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് സിറ്റി പോലിസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും പണാപഹരണ കേസില്‍ പഞ്ചാബില്‍ നിന്നും സസ്‌പെന്റു ചെയ്യപ്പെട്ട് ഒളിവില്‍ പോയ രണ്ടു പോലിസ് ഉദ്യോഗസ്ഥരാണെന്ന് വ്യക്തമായത്.തുടര്‍ന്ന് ഇവരുടെ ലഗേജും കൈയിലുണ്ടായിരുന്ന മറ്റു സാധനങ്ങളെല്ലാം പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ അറ്‌സറ്റ് ചെയ്ത വിവരം പഞ്ചാബ് പോലിസിനെ അറിയിച്ചതായും കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.കൊച്ചിയില്‍ അറസ്റ്റിലായ രണ്ട് എ എസ് ഐ മാരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി പഞ്ചാബ് എസ് ഐ ടി തലവന്‍ പ്രവീണ്‍ കെ സിന്‍ഹ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ടെന്ന് പഞ്ചാബ് ഡിജിപി ട്വിറ്ററിലൂടെ അറിയിച്ചു.