മധ്യപ്രദേശില്‍ പള്ളിക്ക് നേരെയുണ്ടായ ആക്രമണം; പ്രതിഷേധവുമായി യുഎഇ രാജകുമാരി
ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പോസ്റ്റ് ചെയ്ത വീഡിയോ റിട്വീറ്റ് ചെയ്താണ് രാജകുമാരി പ്രതിഷേധമറിയിച്ചത്.
ദുബയ്: രാമക്ഷേത്രത്തിനു വേണ്ടിയുള്ള പണപ്പിരിവിന്റെ മറവില്‍ പ്രകോപന മുദ്രാവാക്യങ്ങളുമായി മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തീവ്രഹിന്ദുത്വ സംഘം മസ്ജിദ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായിയുഎഇ രാജകുമാരി ഹിന്ദ് അല്‍ ഖാസിമി. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് പോസ്റ്റ് ചെയ്ത വീഡിയോ റിട്വീറ്റ് ചെയ്താണ് രാജകുമാരി പ്രതിഷേധമറിയിച്ചത്. സംഘപരിവാരം ബാബരി മസ്ജിദ് തകര്‍ത്ത സംഭവം ഓര്‍ത്തെടുത്താണ് റാണ അയ്യൂബ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.
'ഞാന്‍ ഇതിനെ കാണുന്നത് 1992 ഡിസംബര്‍ ആറിന് എന്റെ കണ്‍മുമ്പിലൂടെ മിന്നിമറഞ്ഞ ചിത്രങ്ങളായിട്ടാണ്. ഇന്ത്യയിലുള്ള ഓരോ ദിവസവും ഞങ്ങള്‍ക്കു നേരെയുള്ള അവഹേളനത്തിന്റെ ഓര്‍മപ്പെടുത്തലാണ്. പൊതുജനങ്ങളുടെ കാഴ്ചയില്‍ അത് ഹിന്ദു ആള്‍ക്കൂട്ടം പ്രകോപിത മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പള്ളി തകര്‍ക്കുന്നതാണ്. ഇതിനെ നാസി ജര്‍മനിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചില സുഹൃത്തുക്കള്‍ പ്രകോപിതരാകുകയും ചെയ്യുന്നു' എന്നാണ് റാണ അയ്യൂബ് കുറിച്ചത്.
Full View
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രചാരണത്തിനിടെ ഡിസംബര്‍ 29നാണ് പള്ളിക്കു നേരെ ആക്രമണമുണ്ടായത്. പള്ളിക്കു മുമ്പില്‍ വച്ച് അക്രമികള്‍ ഹനുമാന്‍ ചാലീസ ചൊല്ലിയതായും ജയ് ശ്രീരാം മുദ്രാവാക്യം മുഴക്കിയതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ, ഇന്ത്യയിലെ ഇസ്‌ലാമോഫോബിയയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിത്വമാണ് ഹിന്ദ് അല്‍ ഖാസിമി.