''ട്രാന്‍സ് സ്ത്രീ, സ്ത്രീയല്ല'': യുകെ സുപ്രിംകോടതി

Update: 2025-04-17 16:18 GMT
ട്രാന്‍സ് സ്ത്രീ, സ്ത്രീയല്ല: യുകെ സുപ്രിംകോടതി

ലണ്ടന്‍: സ്ത്രീയുടെ നിയമപരമായ നിര്‍വചനം സംബന്ധിച്ച് നിര്‍ണായക ഉത്തരവിറക്കി യുകെ സുപ്രിംകോടതി. ജന്മനാ ഉള്ള 'സെക്‌സ്'ആണ് ഒരാളുടെ സെക്‌സെന്നും ട്രാന്‍സ് സ്ത്രീകളെ അതില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. ലിംഗമാറ്റം നടത്തി സര്‍ട്ടിഫിക്കറ്റോടെ സ്ത്രീയായവരെ രാജ്യത്തെ തുല്യതാ നിയമത്തിന്റെ ഭാഗമായി കാണാനാവുമോ എന്ന കേസാണ് കോടതി പരിഗണിച്ചത്. ജന്മനാ സ്ത്രീയായവര്‍ക്ക് മാത്രമേ നിയമത്തിന്റെ ആനുകൂല്യം നല്‍കാവൂ എന്ന് ആവശ്യപ്പെട്ട് സ്‌കോട്ട്‌ലാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ഹരജി നല്‍കിയിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

Similar News