രണ്ടു ചൈനീസ് സൈനികരെ അറസ്റ്റ് ചെയ്‌തെന്ന് യുക്രൈന്‍

Update: 2025-04-10 01:31 GMT
രണ്ടു ചൈനീസ് സൈനികരെ അറസ്റ്റ് ചെയ്‌തെന്ന് യുക്രൈന്‍

കീവ്: റഷ്യക്ക് വേണ്ടി യുദ്ധം ചെയ്യാന്‍ എത്തിയ രണ്ടു ചൈനക്കാരെ പിടികൂടിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. യുക്രൈന് അകത്ത് റഷ്യന്‍ സൈന്യത്തിനൊപ്പം 155 ചൈനക്കാരുണ്ടെന്നും സെലന്‍സ്‌കി അവകാശപ്പെട്ടു. റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും യുദ്ധത്തില്‍ തങ്ങള്‍ക്ക് പങ്കാളിത്തമില്ലെന്ന് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു. വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികളെ റഷ്യന്‍ സര്‍ക്കാര്‍ യുദ്ധത്തിന് റിക്രൂട്ട് ചെയ്യുന്നുണ്ട്. അങ്ങനെ എത്തിയതാവാം ചൈനക്കാരെന്നാണ് വിലയിരുത്തല്‍. രണ്ടു ചൈനക്കാരെ വിട്ടയക്കണമെങ്കില്‍ റഷ്യന്‍ കസ്റ്റഡിയില്‍ ഉള്ള യുക്രൈന്‍ സൈനികരെ വിട്ടു കിട്ടണമെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു.

Similar News