യൂറോപ്യന്‍ യൂനിയനില്‍ ഒമ്പതു കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലെന്ന് യുഎന്‍
യൂറോപ്യന്‍ യൂണിയനില്‍ 700,000 പേര്‍ തെരുവുകളിലാണ് ഓരോ ദിനവും അന്തിയുറങ്ങുന്നതെന്നും 30.1 ശതമാനം വൈകല്യമുള്ളവര്‍ ദാരിദ്ര്യത്തിനും സാമൂഹിക ഭ്രഷ്ടിനും നടുവിലാണെന്നും കടുത്ത ദാരിദ്ര്യവും മനുഷ്യാവകാശവും സംബന്ധിച്ച് ഇന്ന് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ യുഎന്നിന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍ ഒലിവിയര്‍ ഡി ഷട്ടര്‍ പറഞ്ഞു.
ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂനിയനില്‍ ഒമ്പത് കോടിയിലധികം മുതിര്‍ന്നവരും രണ്ട് കോടിയിലധികം കുട്ടികളും ദാരിദ്ര്യത്തിന്റേയും സാമൂഹിക ഭ്രഷ്ടിന്റേയും നടുവിലാണെന്ന് യുഎന്‍ വിദഗ്ധരുടെ മുന്നറിയിപ്പ്.യൂറോപ്യന്‍ യൂണിയനില്‍ 700,000 പേര്‍ തെരുവുകളിലാണ് ഓരോ ദിനവും അന്തിയുറങ്ങുന്നതെന്നും 30.1 ശതമാനം വൈകല്യമുള്ളവര്‍ ദാരിദ്ര്യത്തിനും സാമൂഹിക ഭ്രഷ്ടിനും നടുവിലാണെന്നും കടുത്ത ദാരിദ്ര്യവും മനുഷ്യാവകാശവും സംബന്ധിച്ച് ഇന്ന് പ്രസിദ്ധീകരിച്ച റിപോര്‍ട്ടില്‍ യുഎന്നിന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍ ഒലിവിയര്‍ ഡി ഷട്ടര്‍ പറഞ്ഞു.
ഇവ അസ്വീകാര്യമായ സംഖ്യകളാണെന്നും അദ്ദേഹം വ്യക്തമാക്കി. 'മഹാമാരിയായ 'കൊവിഡ് 19 പശ്ചാത്തലത്തില്‍ ദാരിദ്ര്യം ലഘൂകരിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ സാമൂഹികവും നികുതിപരവുമായ കാര്യങ്ങളില്‍ സഹായകരമല്ലാത്ത മത്സരത്തിന് അവസരമൊരുക്കുന്ന അന്ധമായ സാമ്പത്തിക നയങ്ങളെ മറികടക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇപ്പോഴുള്ള വെല്ലുവിളി'യെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 7ന് പോര്‍ച്ചുഗലിലെ പോര്‍ട്ടോയില്‍ ചേരുന്ന യൂറോപ്യന്‍ യൂനിയന്‍ സാമൂഹിക ഉച്ചകോടിക്ക് മുന്നോടിയായാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. യൂറോപ്യന്‍ യൂനിയന്‍ അധ്യക്ഷ പദവി നിലവില്‍ പോര്‍ച്ചുഗലിനാണ്. സാമ്പത്തിക നയങ്ങളെക്കാള്‍ യൂറോപ്യന്‍ യൂനിയന്‍ മനുഷ്യജീവന് പ്രാധാന്യം നല്‍കണമെന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ് കൊവിഡ് 19ന്റെ വിനാശകരമായ ആഘാതമെന്ന് യുഎന്‍ വിദഗ്ദ്ധര്‍ പറഞ്ഞു. കൊവിഡ് 19 പ്രതിസന്ധി അതിന്റെ അടിസ്ഥാന സാമ്പത്തിക നിയമങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാനുള്ള അവസരമായി' ഉപയോഗിക്കണമെന്ന് അദ്ദേഹം യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു.
2.5 കോടി തൊഴിലാളികള്‍ ജോലി ചെയ്തിട്ടും ദാരിദ്ര്യത്തില്‍ കഴിയുകയാണ്. നിലവാരമില്ലാത്ത തൊഴില്‍ രീതികളുടെ വളര്‍ച്ചയും വേതനം വളരെ കുറവായതുമാണ് ഇതിനു കാരണം.ദാരിദ്ര്യത്തിനെതിരേ പോരാടുന്നതിനും സാമൂഹിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ ഈ ദോഷകരമായ മത്സരത്തെ അഭിസംബോധന ചെയ്യണമെന്നും യുഎന്‍ റിപ്പോര്‍ട്ട് പ ആവശ്യപ്പെട്ടു. ജൂണ്‍ 29ന് യുഎന്‍ മനുഷ്യാവകാശ സമിതിയുടെ 47ാമത് സെഷനില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.