കേന്ദ്ര ബജറ്റ് 2023: ഏഴ് ലക്ഷം വരെ ആദായ നികുതിയില്ല; സ്ലാബ് പരിഷ്‌കരിച്ചു
ന്യൂഡല്‍ഹി: ഇടത്തരം വരുമാനക്കാര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് ആദായനികുതി ഇളവ് വരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാവുക. പഴയ സ്‌കീം പ്രകാരമുള്ളവര്‍ക്ക് മൂന്നുലക്ഷം വരെയാണ് നികുതി ഇളവുള്ളത്. വാര്‍ഷിക വരുമാനം 7 ലക്ഷം രൂപ വരെ നികുതി ഇല്ല. നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു. മൂന്നുലക്ഷം മുതല്‍ ആറ് ലക്ഷം രൂപ വരെ അഞ്ച് ശതമാനമാണ് പുതിയ നികുതി.
ആറ് ലക്ഷം മുതല്‍ 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി. ഒമ്പത് മുതല്‍ 12 ലക്ഷം വരെ 15 ശതമാനവും 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ 20 ശതമാനം 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമായിരിക്കും പുതിയ നികുതി. 9 ലക്ഷം വരെയുള്ളവര്‍ 45,000 രൂപ വരെ നികുതി നല്‍കിയാല്‍ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5,20,000 രൂപവരെ ലാഭം. ആദായനികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ ജോ. കമ്മിഷണര്‍മാര്‍ക്കും ചുമതല നല്‍കി.