കുട്ടികളുടെ ശവപ്പറമ്പായി അഫ്ഗാനിസ്ഥാന്‍ മാറുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ
വര്‍ഷങ്ങളായി തുടരുന്ന നാറ്റോ അധിനിവേശത്തെ തുടര്‍ന്ന് അനാഥരായ നിരവധി കുട്ടികളുടെ പട്ടിണി മരണമാണ് അഫ്ഗാനില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍
വാഷിങ്ടണ്‍: നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ കുരുന്നുകളുടെ ശവപ്പറമ്പായി അഫ്ഗാനിസ്ഥാന്‍ മാറുമെന്ന് മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ലോക ഭക്ഷ്യ പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിസ് ബിസ്ലി അഫ്ഗാനിലെ നിലവലെ ഭഷ്യ ക്ഷാമത്തെകുറിച്ചും അത് കടുത്ത പട്ടിണി മരണത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പടിഞ്ഞറന്‍ കാബളില്‍ എട്ട് അനാഥകുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ വര്‍ത്ത വലിയ ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. കുട്ടികളുടെ മാതാവ് നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്നും പിതാവ് ട്യൂമര്‍ ബാധിച്ചും മരിച്ചിരുന്നു. അതിനു ശേഷം കുട്ടികള്‍ അയല്‍വാസികള്‍ നല്‍കുന്ന റോട്ടിയും വെള്ളവും കഴിച്ചാണ് ഇതുവരെ ജീവിച്ചിരുന്നത്. ഇവരെ എട്ടു പേരെയും കഴിഞ്ഞ ആഴ്ച്ച അയല്‍വാസിയും സ്ഥലമുടമയുമായ ആള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വര്‍ഷങ്ങളായി തുടരുന്ന നാറ്റോ അധിനിവേശത്തെ തുടര്‍ന്ന് അനാഥരായ നിരവധി കുട്ടികളുടെ പട്ടിണി മരണമാണ് അഫ്ഗാനില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഇതുപോലെ നിരവധി കുട്ടികള്‍ രാജ്യത്ത് ദിനേന മരിക്കുന്നുണ്ട്. അമേരിക്കയോടും സഖ്യ സേനയോടും ചെറുത്ത് നിന്ന് മടക്കിയയച്ച താലിബാനാണ് ഇപ്പോള്‍ അഫ്ഗാന്‍ ഭരിക്കുന്നത്. അഫ്ഗാനിന്റെ കോടക്കണക്കിന് ഡോളര്‍ മരവിപ്പിച്ചതിനാല്‍ ഇത് രാജ്യത്തിന്റെ ആഭ്യന്തര ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വിനിയോഗിക്കാനാവുന്നില്ല. വിദേശ സൈന്യം രാജ്യം വിട്ടെങ്കിലും
ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. താലിബാന്‍ മതദര്‍ശനങ്ങളില്‍ നിന്ന് പിന്നോട്ട് പോകുന്നുവെന്നാരോപിച്ച് ഐഎസ് തങ്ങളുടെ ആശയങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് പ്രചരിപ്പിച്ച് കണ്ടിരിക്കുകയാണ എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പഞ്ചശീര്‍ താഴ്വരയില്‍ കേന്ദ്രീകരിച്ച മുന്‍ പാവ സര്‍ക്കാര്‍ പ്രതിനിധികളും പഴയ വടക്കന്‍ സക്യവുമെല്ലാം അവസരം മുതലെടുക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
പലയിടത്തും സായുധ സംഘട്ടനങ്ങള്‍ നടക്കുകയാണ്. തെരുവുകളില്‍ രാത്രികളില്‍ നിരവധി താലിബാന്‍ സൈനികര്‍ കൊല്ലപ്പെടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഐഎസിനെതിരെ താലിബാന്‍ സര്‍ക്കാര്‍ സേനയും തിരിച്ചടിക്കുന്നുണ്ട്.അമേരിക്കന്‍ പിന്തുണയോടെ ഭരിച്ചിരുന്ന പാവസര്‍ക്കാറിന് നേരത്തെ ലഭിച്ച് കൊണ്ടിരുന്ന വിദേശസഹായങ്ങള്‍ താലിബാന്‍ അഗ്രാനിസ്താന്‍ ഇസ്ലാമി ഇമാറത്ത് പ്രഖ്യാപിച്ചതോടെ മരവിപ്പിച്ചിരിക്കുകയാണ്. മാനുഷിക തലത്തില്‍ നിന്ന് കൊണ്ട് ഇതിനെ കൈകാര്യം ചെയ്യണമെന്ന ആവശ്യം അവര്‍ നിരാകരിക്കുകയാണ് ചെയ്തത്.
സാമ്പത്തിക രംഗം താറുമാറയ അവസ്ഥയില്‍ അയല്‍ രാജ്യമായ പാകിസ്ഥാന്‍ താലിബാന്‍ സര്‍ക്കാറിനെ സഹായിക്കുന്നതും കുറഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലെ ഇന്ധന-ഭക്ഷ്യ സാധനങ്ങളുടെ വില ദിനേന കുതിച്ച് കയറുകയാണ്. അതിനിടെ അഫ്ഗാനെ പോലെ തകര്‍ന്നിരിക്കുന്ന രാജ്യത്തെ സഹായിക്കാന്‍ ശേഷിയില്ലാത്ത അവസ്ഥയിലാണ് പാകിസ്ഥാന്‍. രണ്ടര കോടിയിലധികം ആളുകള്‍ പട്ടിണിയിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരിക്കുകയാണെന്നാണ് അഫ്ഗാനെ കുറിച്ച് ഒടുവില്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന കണക്ക്. വംശവെറിയുടെ പേരില്‍ ആഗോള മര്യാദകള്‍ മറക്കുന്ന അന്താരാഷ്ട്ര ഏജന്‍സികളാണ് അഫ്ഗാനിസ്ഥാനെ കുരുന്നുകളുടെ മരണക്കിടക്കയാക്കി മാറ്റുന്നത്.