കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സിനിമ ശാലകള്‍ക്കും എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകള്‍ക്കും തുറക്കാം. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന്‍ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നടത്താം. അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിക്കാം. അടച്ചിട്ട മുറിയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ പേരെ അനുവദിക്കരുത്. തുറസായ സ്ഥലത്ത് മൈതാനത്തിന്റെ വലിപ്പം അനുസരിച്ച് ആളുകളെ അനുവദിക്കാം.
സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. സ്‌കൂളുകളുമായി ചര്‍ച്ച നടത്തി തീരുമാനിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുമതി നല്‍കണം. സ്‌കൂളുകളില്‍ ക്ലാസില്‍ ഹാജരാവാന്‍ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസില്‍ പങ്കെടുപ്പിക്കാവൂ. ഹാജര്‍ നിര്‍ബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം. വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് വേണം ക്ലാസുകള്‍ പ്രവര്‍ത്തിക്കാനെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോളജുകളും തുറക്കുന്ന കാര്യത്തില്‍ ഇവരുടെ കൂടി അനുമതി വാങ്ങി വേണം സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ തീരുമാനമെടുക്കാന്‍. വിദൂര വിദ്യഭ്യാസവും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും അവസരം ലഭ്യമാക്കണം. സയന്‍സ് വിഷയങ്ങളില്‍ പിജി, പിഎച്ച്ഡി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് ചെയ്യുന്നതിന് ഒക്ടോബര്‍ 15 മുതല്‍ അവസരം നല്‍കണം. കേന്ദ്ര സര്‍വകലാശാലകളില്‍ വകുപ്പ് മേധാവികള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. സംസ്ഥാന യൂണിവേഴ്‌സിറ്റികള്‍, സ്വകാര്യ സര്‍വകലാശാലകള്‍, കോളജുകള്‍ എന്നിവയുടെ കാര്യത്തില്‍ ലാബ് സൗകര്യം ഒഴികെയുള്ള എന്ത് തീരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയാവണം. വിദ്യാലയങ്ങള്‍ തുറന്നാലും ഹാജര്‍ നിര്‍ബന്ധമാക്കരുത്. വിദ്യാലത്തില്‍ എത്താന്‍ നിര്‍ബന്ധിക്കരുത്. അന്തര്‍-സംസ്ഥാന നിയന്ത്രണങ്ങളും ഒഴിവാക്കിയിട്ടുണ്ട്.