യുപിയില്‍ ബിജെപി എംഎല്‍എയുടെ തലക്കടിച്ച് കര്‍ഷകന്‍ (വൈറല്‍ വീഡിയോ)

Update: 2022-01-07 15:45 GMT
യുപിയില്‍ ബിജെപി എംഎല്‍എയുടെ തലക്കടിച്ച് കര്‍ഷകന്‍ (വൈറല്‍ വീഡിയോ)

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയുടെ തലക്കടിച്ച് പ്രാദേശിക കര്‍ഷക നേതാവ്. സദര്‍ മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ പങ്കജ് ഗുപ്തയെ ആണ് കര്‍ഷകന്‍ വേദിയിലെത്തി തലക്കടിച്ചത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ പരിഹാരം കാണത്തതിലുള്ള പ്രതിഷേധവുമായാണ് കര്‍ഷക നേതാവ് വേദിയിലെത്തിയത്. അപ്രതീക്ഷിതമായി ഇയാള്‍ ബിജെപി എംഎല്‍എയുടെ തലക്കടിക്കുകയായിരുന്നു. കര്‍ഷക നേതാവിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ വേദിയില്‍ നിന്നും പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 


Tags:    

Similar News