പള്ളിയില്‍ ഇമാമായി ജോലി ചെയ്ത റോഹിന്‍ഗ്യന്‍ മുസ്‌ലിമിനെ എടിഎസ് അറസ്റ്റ് ചെയ്തു

വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം ഇന്ത്യയില്‍ താമിസിക്കുന്നതെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

Update: 2022-06-15 14:12 GMT

ലഖ്‌നൗ: അലീഗഡിലെ പള്ളിയില്‍ ഇമാമായി ജോലി ചെയ്തുവരികയായിരുന്ന റോഹിന്‍ഗ്യന്‍ വംശജനായ യുവാവിനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. അലീഗഡ് റാഷിദീന്‍ പള്ളിയിലെ ഇമാം ഖാലിക് അഹ്മദാണ് അറസ്റ്റിലായത്.

വ്യാജ രേഖകള്‍ ഉപയോഗിച്ചാണ് ഇദ്ദേഹം ഇന്ത്യയില്‍ താമിസിക്കുന്നതെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഉത്തര്‍പ്രദേശില്‍ താമസിക്കുന്ന റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരേ നടപടി ശക്തമാക്കിയതിന് പിന്നാലെ ഖാലിഖ് ജമ്മുവിലേക്ക് പോയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി എടിഎസ് എഡിജി നവീന്‍ അറോറ പറഞ്ഞു. ദയൂബന്ദ്, സഹറന്‍പൂര്‍, മുസാഫര്‍നഗര്‍ എന്നിവിടങ്ങളിലെ മദ്‌റസകളില്‍ ഖാലിഖ് പഠിപ്പിച്ചിരുന്നതായും അറോറ പറഞ്ഞു.

സൈന്യത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോടുള്ള ഇന്ത്യയുടെ അവഗണനയും നിഷേധാത്മക നിലപാടും പല മനുഷ്യാവകാശ ഗ്രൂപ്പുകളുടേയും കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

ഏകദേശം 40,000 റോഹിന്‍ഗ്യകള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. 2016 മുതല്‍ തീവ്ര ഹൈന്ദവ സംഘടനകള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കൊപ്പം രാജ്യത്ത് അഭയാര്‍ഥികളായി കഴിയുന്ന റോഹിന്‍ഗ്യകള്‍ക്കെതിരേയും അതിക്രമം അഴിച്ചുവിടാറുണ്ട്.

Tags:    

Similar News