മാസ്‌കില്ലാതെ പരിശോധന: ഡോക്ടര്‍ക്ക് 10,000 രൂപ പിഴ

നരിയ ബസാറിലെ പരിശോധന വേളയില്‍ പോലിസ് സംഘം ക്ലിനിക്കിലെത്തിയപ്പോഴാണ് മാസ്‌ക് ധരിക്കാതെ രോഗികളെ പരിശോധിക്കുന്ന ഡോക്ടറെ കണ്ടത്.

Update: 2021-04-22 05:23 GMT

ലക്‌നൗ: മാസ്‌ക് ഇല്ലാതെ രോഗികളെ പരിശോധിച്ച ഡോക്ടര്‍ക്ക് 10,000രൂപ പിഴയിട്ടു. ഉത്തര്‍പ്രദേശിലെ കോട്ട്‌വാലിയിലാണ് സംഭവം. നരിയ ബസാറിലെ പരിശോധന വേളയില്‍ പോലിസ് സംഘം ക്ലിനിക്കിലെത്തിയപ്പോഴാണ് മാസ്‌ക് ധരിക്കാതെ രോഗികളെ പരിശോധിക്കുന്ന ഡോക്ടറെ കണ്ടത്. ചെറിയ ക്ലിനിക്കില്‍ രോഗികള്‍ തിങ്ങിക്കൂടിയ നിലയിലായിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചിരുന്നില്ല. തുടര്‍ന്ന് പോലിസ് ഇവരോട് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിക്കുകയും ഡോക്ടറില്‍ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.

നേരത്തെയും മാസ്‌ക് ധരിക്കാതെ രോഗികളെ നോക്കുന്നതിന് എതിരെ ഡോക്ടര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പ്രോട്ടോക്കോള്‍ പാലിക്കുമെന്ന് തങ്ങള്‍ കരുതിയെന്നും എസ്‌ഐ ദേവേശ് കുമാര്‍ ശുക്ല പറഞ്ഞു.

Tags:    

Similar News