ജലദോഷം മാറ്റാന്‍ നാലു വയസുകാരനെ കൊണ്ട് സിഗററ്റ് വലിപ്പിച്ച ഡോക്ടര്‍ക്കെതിരെ കേസ് (വീഡിയോ)

Update: 2025-04-17 13:59 GMT
ജലദോഷം മാറ്റാന്‍ നാലു വയസുകാരനെ കൊണ്ട് സിഗററ്റ് വലിപ്പിച്ച ഡോക്ടര്‍ക്കെതിരെ കേസ് (വീഡിയോ)

ലഖ്‌നോ: നാലു വയസുള്ള കുട്ടിയെ കൊണ്ട് സിഗററ്റ് വലിപ്പിച്ച ഡോക്ടര്‍ക്കെതിരേ കേസെടുത്തു. ജലദോഷം മാറാന്‍ നല്ലതാണെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ കൊണ്ട് സിഗററ്റ് വലിപ്പിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു.

ഇതോടെ ശക്തമായ പ്രതിഷേധമുണ്ടാവുകയും പോലിസ് കേസെടുക്കുകയുമായിരുന്നു. കുതൗണ്ടിലെ സെന്‍ട്രല്‍ ഹെല്‍ത്ത് സെന്റററിലെ ഡോക്ടറായ സുരേഷ് ചന്ദ്രയാണ് കേസിലെ പ്രതി. സിഗററ്റിന് ഇയാള്‍ തീ കൊളുത്തി നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം. പുക വലിച്ചെടുക്കാന്‍ ഇയാള്‍ കുട്ടിക്ക് നിര്‍ദേശവും നല്‍കുന്നുണ്ട്.

Similar News