ലഖ്നോ: ഉത്തര്‍പ്രദേശില്‍ കൊലക്കേസില്‍ പിടികിട്ടാപ്പുള്ളിയായ പ്രതിയെ പോലിസ് വെടിവച്ച് കൊലപ്പെടുത്തി. 60 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനില്‍ ദുജാനയാണ് മീററ്റില്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് യുപി പ്രത്യേക ടാസ്ക് ഫോഴ്സ്(എസ്ടിഎഫ്) അഅറിയിച്ചു. ഒരു കൊലക്കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ ദുജാന കേസിലെ ദൃക്സാക്ഷിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലിസുമായുണ്ടായ ഏറ്റവുമുട്ടലിലാണ് ദുജാന കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. മീററ്റിലെ ഉള്‍ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും ഇവിടെ ഒളിച്ചിരുന്ന ദുജാനയും സംഘവും പോലിസിനു നേരെ വെടിവച്ചപ്പോള്‍ തിരിച്ചടിച്ചപ്പോഴാണ് കൊല്ലപ്പെട്ടതെന്നും പോലിസ് അറിയിച്ചു.