ഭക്ഷണത്തെച്ചൊല്ലി തര്‍ക്കം; യുപിയില്‍ ജയില്‍ വാര്‍ഡന്‍മാര്‍ ഏറ്റുമുട്ടി (വീഡിയോ)
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ജില്ലാ ജയിലില്‍ വാര്‍ഡന്‍മാര്‍ ഏറ്റുമുട്ടി. ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലെ ജില്ലാ ജയിലിലാണ് സംഭവം നടന്നത്. ജയില്‍ വാര്‍ഡനെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളടക്കമാണ് പുറത്തുവന്നത്. ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ജയിലിന് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി കാമറയിലാണ് വാര്‍ഡന്‍മാരുടെ തമ്മില്‍ത്തല്ല് പതിഞ്ഞത്. ജയില്‍ മെസിന്റെ ചുമതലയുള്ള മുകേഷ് ദുബെയെയാണ് സഹപ്രവര്‍ത്തകരായ മൂന്നുപേരുടെ മര്‍ദ്ദനത്തിന് ഇരയായത്. വടികൊണ്ട് ദുബെയെ തല്ലിച്ചതയ്ക്കുമ്പോള്‍ മറ്റ് രണ്ടുപേര്‍ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
जेल कैम्पस में सिपाही की पिटाई,
— Dharmendra Kumar (@Dkumarchandel) December 27, 2022
सिपाही की पिटाई का वीडियो हुआ वायरल,रायबरेली के जिला कारागार कैम्पस का बताया जा रहा है @Uppolice @raebarelipolice pic.twitter.com/6pKBxhttCa
മര്‍ദ്ദനത്തിനിടെ മുകേഷ് ദുബെ വടി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരും വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുകേഷ് ദുബെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ടെ അഞ്ചുപേരെയും സസ്‌പെന്റ് ചെയ്തു. ഇവര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടതായി റായ്ബറേലി പോലിസ് ട്വിറ്ററിലൂടെ അറിയിച്ചു.
रायबरेली @raebarelipolice जब ये पुलिसवाले वर्दी के प्रति इतने सवेदनहीन हैं तो आमजन मानस के साथ ये लोग किस तरह का बर्ताव करते होगे इसकी कल्पना की जा सकती है शायद इसी का कारण है की लगातार रायबरेली पुलिस जनता के प्रति भी संवेदनहीन होती जा रही है @Uppolice @dgpup @Igrangelucknow pic.twitter.com/BmxrJQmuHg
— @Bhimarmyamethi (@bhimarmyamethi) December 28, 2022
ഭക്ഷണശാലയിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമാക്കാന്‍ മറ്റുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ഗമുകേഷ് ദുബെ ആരോപിച്ചത്. താന്‍ അതിന് സമ്മതിച്ചില്ലെന്നും ഇതെത്തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്നും മുകേഷ് ദുബെ പറയുന്നു.