എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു; പ്രതിക്ക് വധശിക്ഷ
ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കറിനാണ് പ്രാദേശിക പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്.
ലഖ്‌നൗ: എട്ടുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. ഫിറോസാബാദ് സ്വദേശിയായ ശിവ് ശങ്കറിനാണ് പ്രാദേശിക പോക്‌സോ കോടതി വധശിക്ഷ വിധിച്ചത്.
ചന്ദ്രാപുര ഗ്രാമത്തില്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. പത്ത് രൂപ നല്‍കാമെന്ന് പറഞ്ഞ് എട്ടുവയസുകാരിയെ കൂട്ടിക്കൊണ്ടുപോകുകയും, ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയുമായിരുന്നു.
പിറ്റേദിവസം വയലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലിസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഇരു വിഭാഗത്തിന്റെയും വാദം കേട്ട പോക്‌സോ കോടതി ജഡ്ജി മൃദുല്‍ ദുബയ് ശിവ് ശങ്കറിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.