ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഫ്ഗാന്‍ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് യുഎസ്

നഷ്ടപരിഹാരവും യുഎസിലേക്ക് താമസം മാറാന്‍ താല്‍പര്യമുള്ള കുടുംബാംഗങ്ങള്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കുമെന്നാണ് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചിരിക്കുന്നത്.

Update: 2021-10-16 05:28 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതിനുമുമ്പുള്ള അവസാന ദിവസങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യം നടത്തിയ ഡ്രോണ്‍ (ആളില്ലാ വിമാനം) ആക്രമണത്തില്‍ കൊല്ലപ്പെട്ട 10 സാധാരണക്കാരുടെ കുടുംബത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് പെന്റഗണ്‍.

നഷ്ടപരിഹാരവും യുഎസിലേക്ക് താമസം മാറാന്‍ താല്‍പര്യമുള്ള കുടുംബാംഗങ്ങള്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കുമെന്നാണ് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ആഗസ്ത് 29 ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെമാരി അഹ്മദി ജോലി ചെയ്തിരുന്ന സന്നദ്ധസംഘടനയായ ന്യൂട്രീഷന്‍ ആന്റ് എജ്യുക്കേഷന്‍ ഇന്റര്‍നാഷണലിന്റെ സ്ഥാപകനും പ്രസിഡന്റുമായ സ്റ്റീവന്‍ നോണുമായി യുഎസ് ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറി കോളിന്‍ കാള്‍ ഒരു വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയതായി പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഹ്മദിയും മറ്റുള്ളവരും തീര്‍ത്തും നിരപരാധികളായിരുന്നുവെന്നും അവര്‍ക്ക് ഖുറാസാന്‍ പ്രവിശ്യയിലെ ഐഎസുമായി ബന്ധമുണ്ടായിരുന്നില്ലെന്നും കിര്‍ബി പറഞ്ഞു.

Tags:    

Similar News