ഉത്തരാഖണ്ഡില്‍ മൂന്നു മദ്‌റസകള്‍ കൂടി പൂട്ടിച്ചു; 1974ല്‍ സ്ഥാപിച്ച മദ്‌റസയും ഇതില്‍ ഉള്‍പ്പെടുന്നു (വീഡിയോ)

Update: 2025-04-27 10:52 GMT
ഉത്തരാഖണ്ഡില്‍ മൂന്നു മദ്‌റസകള്‍ കൂടി പൂട്ടിച്ചു; 1974ല്‍ സ്ഥാപിച്ച മദ്‌റസയും ഇതില്‍ ഉള്‍പ്പെടുന്നു (വീഡിയോ)

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ മൂന്നു മദ്‌റസകള്‍ കൂടി പൂട്ടി സീല്‍ ചെയ്തു. ഇതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ പൂട്ടി സീല്‍ ചെയ്ത മദ്‌റസകളുടെ എണ്ണം 180 ആയി. ഇതില്‍ ഒരെണ്ണം 1974ല്‍ സ്ഥാപിച്ചതാണ്.മദ്‌റസകള്‍ക്ക് സംസ്ഥാന മദ്‌റസ ബോര്‍ഡിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ അംഗീകാരമില്ലെന്നാണ് ആരോപണം. എന്നാല്‍, ഇവയെല്ലാം സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നവയാണ്‌. ദയൂബന്ദിന്റെ സിലബസ് പഠിപ്പിക്കുന്ന മദ്‌റസകളാണ് ഇന്ന് പൂട്ടിയത്.

ഉത്തരാഖണ്ഡിലെ മദ്‌റസകള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, തൊട്ടടുത്ത സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ പത്ത് മദ്‌റസകള്‍ സര്‍ക്കാര്‍ പൂട്ടിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലെ ശ്രവാസ്തി ജില്ലയിലെ മദ്‌റസകളാണ് പൂട്ടിച്ചത്. ജില്ലയില്‍ 297 മദ്‌റസകള്‍ ഉണ്ടെന്നും അതില്‍ 192 എണ്ണത്തിനും അംഗീകാരമില്ലെന്നും ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫിസര്‍ ദേവേന്ദ്ര റാം പറഞ്ഞു. അവയെല്ലാം പൂട്ടിക്കുമെന്നും ദേവേന്ദ്ര റാം പറഞ്ഞു.

Similar News