വള്ളിക്കുന്നില്‍ വന്‍ രാസലഹരി വേട്ട; 350 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

Update: 2025-03-29 11:48 GMT
വള്ളിക്കുന്നില്‍ വന്‍ രാസലഹരി വേട്ട; 350 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

പരപ്പനങ്ങാടി: കോഴിക്കോട്-മലപ്പുറം അതിര്‍ത്തിയായ വള്ളിക്കുന്ന് കടലുണ്ടി നഗരത്തില്‍ വന്‍ രാസലഹരി വേട്ട. 350ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് കക്കട്ടില്‍ സ്വദേശികളായ നരിപ്പറ്റ കമ്പനിമുക്ക് ചാലില്‍ വീട്ടില്‍ ലബീബ് (21), നരിപറ്റ നമ്പിത്താന്‍കുണ്ട് എളയിടത്ത് വീട്ടില്‍ മുഹമ്മദ് അലി (28) എന്നിവരെ പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി ഷനൂജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന സ്വിഫ്റ്റ് കാറും കസ്റ്റഡിയില്‍ എടുത്തു. വിപണിയില്‍ 18 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ദിനേശന്‍, അജിത്, കെ പ്രദീപ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ശിഹാബുദ്ദീന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സിന്ധു പട്ടേരിവീട്ടില്‍, ഐശ്വര്യ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിതിന്‍ ചോമാരി, ദിദിന്‍, പി അരുണ്‍, രാഹുല്‍, ജിഷ്ണാദ് എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Similar News