പത്താംക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതിഷേധം അക്രമാസക്തമായി; നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി
കൊല്‍ക്കത്തയേയും സിലിഗുരിയേയും ബന്ധിപ്പിക്കുന്ന നാഷണല്‍ ഹൈവേ 31 ഇന്നലെ വൈകീട്ടോടെ പോര്‍ക്കളമായി. റോഡ് ഉപരോധിച്ച നാട്ടുകാര്‍ നിരവധി പോലിസ് വാഹനങ്ങളും പൊതുവാഹനങ്ങളും അഗ്നിക്കിരയാക്കി.
ഗ്രാമത്തിലെ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധമാണ് ആക്രമാസക്തമായത്. പ്രദേശത്ത് കനത്ത പോലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍, സുരക്ഷാസേനയും സ്ഥലത്തെത്തി. പ്രതിഷേധക്കാരും പോലിസും തമ്മില്‍ സ്ഥലത്ത് ഏറ്റുമുട്ടലുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
ഏറ്റുമുട്ടല്‍ രണ്ട് മണിക്കൂറോളം നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞുപോയെങ്കിലും പിന്നീട് വീണ്ടും കൂട്ടമായെത്തി അമ്പും വില്ലും ഉപയോഗിച്ച് പോലിസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഒരു മരത്തിന്റെ ചുവട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.
Today morning Islampur PD received a reliable information about the death of an young girl of Chopra PS area. Family members or any other associated persons didn't inform Police. Police contacted the family and sent the body for Post Mortem... (1/3)
— West Bengal Police (@WBPolice) July 19, 2020