വെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം

Update: 2024-04-12 09:24 GMT

കൊച്ചി: വെള്ളമുണ്ട മാവോവാദി കേസില്‍ നാലു പ്രതികള്‍ക്കും തടവുശിക്ഷ. ഒന്നാംപ്രതി രൂപേഷിന് പത്തു വര്‍ഷം തടവും ഏഴാം പ്രതി അനൂപ് മാത്യു എട്ടു വര്‍ഷവും നാലാം പ്രതി കന്യാകുമാരി, എട്ടാം പ്രതി ബാബു എന്നിവര്‍ക്ക് ആറു വര്‍ഷം വീതവുമാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. വെള്ളമുണ്ടയില്‍ സിവില്‍ പോലിസ് ഓഫിസറുടെ വീട്ടില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും മാവോവാദി ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നുമാണ് കേസ്. എട്ടുപ്രതികളുള്ള കേസില്‍ മൂന്നുപേര്‍ പിടിയിലാവാനുണ്ട്. ഒരാളെ മാപ്പുസാക്ഷിയാക്കിയിരുന്നു.

Tags:    

Similar News