നടന്‍ വിജയ് സേതുപതിക്കെതിരേ വിമാനത്താവളത്തില്‍ കൈയേറ്റം; കൂടെയുണ്ടായ നടനും മര്‍ദ്ദനമേറ്റു (വീഡിയോ)

വിജയ് സേതുപതിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു നടനെയും അംഗരക്ഷകരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Update: 2021-11-03 16:58 GMT
നടന്‍ വിജയ് സേതുപതിക്കെതിരേ വിമാനത്താവളത്തില്‍ കൈയേറ്റം; കൂടെയുണ്ടായ നടനും മര്‍ദ്ദനമേറ്റു (വീഡിയോ)

ബംഗളൂരു: തെന്നിന്ത്യന്‍ സിനിമാ താരം വിജയ് സേതുപതിക്ക് നേരെ ബംഗളൂരു വിമാനത്താവളത്തില്‍ ആക്രമണം. വിജയ് സേതുപതിയെയും കൂടെ ഉണ്ടായിരുന്ന മറ്റൊരു നടനെയും അംഗരക്ഷകരെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിജയ് സേതുപതിയും നടനും സുഹൃത്തുമായ മഹാഗന്ധിയും അംഗരക്ഷകര്‍ക്കൊപ്പം നടന്നുനീങ്ങുന്നതിനിടെയാണ് ആക്രമണം. ഇവരുടെ ഇടയിലേക്ക് ഒരാള്‍ കടന്നുവന്ന് പിന്നില്‍നിന്നു ചാടിചവിട്ടുന്നതാണ് വീഡിയോയിലുള്ളത്. മഹാഗന്ധിക്കാണ് ചവിട്ടേറ്റത്.

തുടര്‍ന്ന് സേതുപതി ഇരുവരേയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. എന്താണ് പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Tags:    

Similar News