''ലവ് ജിഹാദ്'' ആരോപണമുന്നയിച്ച് മുസ്‌ലിം സ്ഥാപനങ്ങള്‍ക്ക് തീയിട്ട് ഹിന്ദുത്വര്‍ (വീഡിയോ)

ഭോപ്പാല്‍: 'ലവ് ജിഹാദ്' ആരോപണം ഉന്നയിച്ച് മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ സനോദയില്‍ മുസ്‌ലിംകളുടെ കടകള്‍ക്ക് ഹിന്ദുത്വര്‍ തീയിട്ടു. മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള യുവാവ് ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ബിജെപി എംഎല്‍എ പ്രദീപ് ലാരിയ ആരോപണമുന്നയിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

അക്രമികളെ പിരിച്ചുവിടാന്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കേണ്ടി വന്നുവെന്ന് സാഗര്‍ ജില്ലാ കലക്ടര്‍ ജി ആര്‍ സന്ദീപ് പറഞ്ഞു. ഓടിപ്പോയ യുവാവിനെയും യുവതിയെയും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ അതിനിടെ വിവാഹവും കഴിച്ചിരുന്നു.
मध्य प्रदेश: "लव जिहाद" के आरोप में हुई हिंसा! भीड़ ने की मुसलमानों की संपतियों में तोड़फोड़ और आगजनी!
— Muslim Spaces (@MuslimSpaces) April 21, 2025
सागर जिले के सानौधा में 19 अप्रैल को हिंदूवादी समूहों के सदस्यों ने मुसलमानों के घरों और दुकानों में आग लगा दी। उनका आरोप था कि एक अंतरधार्मिक जोड़े का भाग जाना "लव जिहाद" का… pic.twitter.com/yi6SrNhF5D
लोकेशन : सानौधा,सागर,मध्यप्रदेश
— The Muslim (@TheMuslim786) April 20, 2025
दिनांक : 19 अप्रैल
मुस्लिम समुदाय के घरों और दुकानों पर योजनाबद्ध तरीके से हमला कर ग्रामीणों ने किया आग के हवाले।
स्थानीय मीडिया के मुताबिक 6 घंटे तक होती रही हिंसा।
एक मुस्लिम युवक और एक हिंदू लड़की के प्रेम प्रसंग के कारण भाग जाने के बाद,… pic.twitter.com/RVK8MULRre
ആര്‍ക്കിയോളജി വകുപ്പിന്റെ ഭൂമി കെയ്യേറിയാണ് യുവാവ് വീട് നിര്‍മിച്ചിരിക്കുന്നതെന്നും ബുള്‍ഡോസര്‍ കൊണ്ടുവന്നു പൊളിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.