പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പച്ചക്കറി ചന്തയില്‍ കത്തിക്കാനുള്ള ശ്രമം തടഞ്ഞു

മുമ്പ് പക്ഷിപ്പനി വന്നപ്പോള്‍ കോഴികളെ കൂട്ടത്തോടെ കത്തിച്ചത് വേങ്ങേരി മാര്‍ക്കറ്റിലായിരുന്നു

Update: 2020-06-26 02:48 GMT

കോഴിക്കോട്: പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ ചന്തയില്‍ കത്തിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വേങ്ങേരിയിലെ പച്ചക്കറി ചന്തയില്‍ വ്യാഴാഴ്ച രാത്രിയാണ് പ്രതിഷേധമുണ്ടായത്. പിപിഇ കിറ്റ് ഉള്‍പ്പെടെയുള്ള ആശുപത്രി മാലിന്യങ്ങള്‍ ചന്തയ്ക്കുള്ളിലെ കുഴിയില്‍ രാത്രിയില്‍ കത്തിക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. ആരോഗ്യ പ്രവര്‍ത്തകരും പോലിസും സ്ഥലത്തെത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ പോലും അറിയാതെ രാത്രിയിലാണ് മാലിന്യം കത്തിക്കാനെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ പോലിസ് ലാത്തിവീശി.

    വിവരമറിഞ്ഞ് എ പ്രദീപ് കുമാര്‍ എംഎല്‍എ സ്ഥലത്തെത്തിയതോടെ പോലിസിനെതിരെ പ്രതിഷേധം ശക്തമായി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ സാംബശിവയുടെ നേതൃത്വത്തില്‍ പോലിസ് സംഘം നാട്ടുകാരെ വിരട്ടിയോടിച്ചു. ഇതിന് ശേഷം കലക്ടറും എംഎല്‍എയും ചര്‍ച്ച നടത്തി മാലിന്യം കത്തിക്കാനുള്ള നീക്കം മാറ്റിവയ്ക്കുകയായിരുന്നു. മുമ്പ് പക്ഷിപ്പനി വന്നപ്പോള്‍ കോഴികളെ കൂട്ടത്തോടെ കത്തിച്ചത് വേങ്ങേരി മാര്‍ക്കറ്റിലായിരുന്നു.

Waste including the PPE kit, was prevented from burning in the vegetable market


Tags:    

Similar News