ഹൈദരാബാദ്: ആദിവാസി ഭൂമിയില്‍ മരം നടുന്നതിനെത്തിയ പോലിസ് ഉദ്യോഗസ്ഥരെയും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ജനക്കൂട്ടത്തിന്റെ ആക്രമണം. കൊമരംഭീം ആസിഫാബാദ് ജില്ലയിലെ സിര്‍പൂര്‍ കഗസ്‌നഗറിലാണ് സംഭവം. അതേസമയം, തങ്ങളെ ആക്രമിച്ചത് ടിആര്‍എസ് പ്രവര്‍ത്തകരാണെന്ന് പരിക്കേറ്റ പോലിസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വനിതാ ഉദ്യോഗസ്ഥ അടക്കമുള്ളവര്‍ക്ക് നേരെ വടികള്‍ കൊണ്ട് ആക്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വീഡിയോ വാര്‍ത്താ ഏജജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. ടിആര്‍എസ് എംഎല്‍എ കൊനേരു കൊനപ്പയുടെ സഹോദരന്‍ കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. ജില്ലാ പരിഷത്തിന്റെ പ്രസിഡന്റ് കൂടിയാണ് കൃഷ്ണ. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ വനിതാ ഉദ്യോഗസ്ഥ അനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Ou students didn't ended their lives to see this g00ndagiri by TRS party members,ppl & govt employees fought for separate statehood for self respect & dignity not to witness this kind of goondagiri.I still hope @KTRTRS garu takes strict action from the party side.#TrsG00ndagiri pic.twitter.com/xljZoTHBOF
— Prof.Singapore Sheikh (@sircaustick) June 30, 2019
വനംവകുപ്പ് ആദിവാസികളെ ഭീഷണിപ്പെടുത്തി ഭൂമി പിടിച്ചെടുക്കുയാണെന്ന് ടിആര്‍എസ് നേതാവായ കൃഷ്ണ പറഞ്ഞു. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് താനവിടെ പോയതെന്നും കൃഷ്ണ കൂട്ടിച്ചേര്‍ത്തു.