കൊല്‍ക്കത്ത: ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ നില അതീവഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍. ശ്വാസകോശ സംബന്ധിയായ രോഗത്തെ തുടര്‍ന്ന് ശനിയാഴ്ച കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് മെഡിക്കല്‍ റിപോര്‍ട്ടില്‍ അറിയിച്ചു. 79കാരനായ ബുദ്ധദേബിനെ മുതിര്‍ന്ന ഡോക്ടര്‍മാരടങ്ങുന്ന ഒമ്പതംഗ സംഘമാണ് നിരീക്ഷിക്കുന്നത്. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് 2015ലാണ് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായത്.