ഡല്‍ഹിയിലെ സാറെയ് കാലെ ഖാന്‍ ചൗക്കിന്റെ പേര് ഇനി ഭഗ്‌വാന്‍ ബിര്‍സ മുണ്ട ചൗക്ക്; പ്രതിഷേധിച്ച് ആം ആദ്മി സര്‍ക്കാര്‍
മുഗള്‍ ഭരണകാലത്ത് സഞ്ചാരികള്‍ വിശ്രമിച്ചിരുന്ന സ്ഥലമാണ് ഇത്. 14-15 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിവര്യനായ കാലെ ഖാന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ സാറെയ് കാലെ ഖാന്‍ ചൗക്കിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനി പ്രദേശം ഭഗ് വാന്‍ ബിര്‍സ മുണ്ട ചൗക്ക് എന്നറിയപ്പെടും. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രംഗത്തെത്തി. ആരോടു ചോദിച്ചിട്ടാണ് ഡല്‍ഹിയിലെ ഒരു പ്രദേശത്തിന്റെ പേര് കേന്ദ്രസര്‍ക്കാര്‍ മാറ്റിയതെന്ന് ഡല്‍ഹി സര്‍ക്കാര്‍ ചോദിച്ചു.
1800കളില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് എതിരെ പോരാടിയ ആദിവാസി നേതാവാണ് ബിര്‍സ മുണ്ട. ഇന്നത്തെ ജാര്‍ഖണ്ഡ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ മുണ്ട ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്നു ബിര്‍സ മുണ്ട. ബിര്‍സ മുണ്ടയുടെ 150ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഡല്‍ഹിയിലെ ചൗക്കിന്റെ പേര് മാറ്റിയത്.
മുഗള്‍ ഭരണകാലത്ത് സഞ്ചാരികള്‍ വിശ്രമിച്ചിരുന്ന സ്ഥലമാണ് ഇത്. 14-15 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിവര്യനായ കാലെ ഖാന്റെ പേരിലാണ് ഈ പ്രദേശം അറിയപ്പെടുന്നത്. ഹിന്ദുസ്താന്റെ സുല്‍ത്താനായിരുന്ന ഷേര്‍ ഷാ സുരിയാണ് ഈ പ്രദേശത്തെ വികസിപ്പിച്ചത്.