കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

Update: 2025-04-24 17:12 GMT
കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വയനാട് പൂളക്കൊലി സ്വദേശി അറുമുഖനാണ് (71)കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഒന്‍പത് മണിയോടെയാണ് കാട്ടാന ആക്രമിച്ചതെന്നതാണ് കരുതുന്നത്. ശരീരമാകെ ആനയുടെ ചവിട്ടേറ്റ നിലയിലാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തേക്ക് എടുക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പും നാട്ടുകാരും. കാട്ടാന ശല്യം രൂക്ഷമായ ഈ മേഖലയില്‍ ഫെന്‍സിങ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. തേയിലത്തോട്ടത്തോട് ചേര്‍ന്ന മേഖലയാണിത്.

Similar News