ആവര്‍ത്തിക്കപ്പെടുന്ന കൊലപാതകം: പ്രതികള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കരുതെന്ന് വിസ്ഡം
കോഴിക്കോട്: കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന പകപോക്കല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി, ജന: സെക്രട്ടറി ടി കെ അഷ്‌റഫ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൊലപാതകത്തിലും, ഗൂഢാലോചനയിലും പങ്കാളികളാകുന്നവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് അവസാനിപ്പിക്കണം. ആശയപരമായ പോരാട്ടം നടത്തുന്നതിന് പകരം അക്രമങ്ങളിലേക്കും, കൊലപാതകങ്ങളിലേക്കും രാഷ്ട്രീയ പ്രവര്‍ത്തനം വഴിമാറുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.