നെടുമങ്ങാട് കാറിനു മുകളില്‍ ആല്‍മരം വീണ് സ്ത്രീ മരണപ്പെട്ടു

Update: 2024-07-16 17:19 GMT

തിരുവനന്തപുരം: നെടുമങ്ങാട് കാറിനു മുകളില്‍ ആല്‍മരം വീണ് സ്ത്രീ മരണപ്പെട്ടു(Woman Dies After Huge Tree Falls on Car at Thiruvananthapuram).

കരകുളം ആറാംകല്ലിലുണ്ടായ അപകടത്തില്‍ തൊളിക്കോട് സ്വദേശിനി മോളി(42)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന മോളി സ്ഥാപനം അടച്ചശേഷം വീട്ടിലേക്ക് പോവാനായി സുഹൃത്തിന്റെ കാറില്‍ ഇരിക്കുമ്പോഴാണ് ആല്‍മരം കടപുഴകി വീണത്. ഈസമയം സുഹൃത്ത് ഭക്ഷണം വാങ്ങാന്‍ കടയിലേക്ക് പോയതായിരുന്നു. പോലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കാര്‍ പൊളിച്ച് മോളിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം-തെങ്കാശി സംസ്ഥാന പാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു.

rain alert: woman dies after banyan tree falls on her car at Nedumangad

Tags:    

Similar News