കണ്ണൂര്‍ സ്വദേശി ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ച സംഭവം: യുവതി അറസ്റ്റില്‍

Update: 2023-09-07 15:13 GMT
കണ്ണൂര്‍ സ്വദേശി ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ച സംഭവം: യുവതി അറസ്റ്റില്‍

ബെംഗളൂരു: കണ്ണൂര്‍ പാനൂര്‍ സ്വദേശി ബെംഗളൂരുവില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന യുവതിയെ അറസ്റ്റ് ചെയ്തു. പാനൂര്‍ അണിയാരം ഫാത്തിമാസില്‍ മജീദ്-അസ്മ ദമ്പതികളുടെ മകന്‍ ജാവേദ്(29) കൊല്ലപ്പെട്ട സംഭവത്തിലാണ് കര്‍ണാടക ബെലഗാവിയിലെ രേണുക(34)യെ പോലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി ഇരുവരും തമ്മില്‍ ലിവിങ് ടുഗെദര്‍ ബന്ധത്തിലായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പേയിങ് ഗസ്റ്റായും ലോഡ്ജുകളിലും വാടക വീടുകളിലുമായാണ് ഇരുവരും താമസിച്ചിരുന്നത്. ചൊവ്വാഴ്ച്ച വാക്കുതര്‍ക്കമുണ്ടാവുകയും രേണുക ജാവേദിന്റെ നെഞ്ചില്‍ കുത്തിയെന്നുമാണ് പോലിസ് റിപോര്‍ട്ട്. ബഹളം കേട്ട് ഫ്‌ളാറ്റിലേക്കെത്തിയ പരിസരവാസികള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ജാവേദിനെയും അതിനടുത്ത് രേണുക ഇരിക്കുന്നതായുമാണ് കണ്ടത്. അയല്‍വാസികള്‍ ജാവേദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തുടര്‍ന്ന് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് പോലിസില്‍ അറിയിക്കുകയായിരുന്നു. കുറ്റം സമ്മതിച്ചതോടെയാണ് രേണുകയെ ഹുളിമാവ് പോലിസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരു ഹുളിമാവിന് സമീപത്തെ ഫഌറ്റില്‍ ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം.


Tags:    

Similar News