ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടിയിലേക്ക്; മരണം അഞ്ച് ലക്ഷത്തിനടുത്ത്
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞ് തുടങ്ങിയിരുന്നു. എന്നാല്‍, കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ ജൂണില്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരാന്‍ തുടങ്ങി.
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മെയ് അവസാനത്തോടെ രോഗവ്യാപനം കുറഞ്ഞ് തുടങ്ങിയിരുന്നു. എന്നാല്‍, കൂടുതല്‍ ഇളവുകള്‍ നിലവില്‍ വന്നതോടെ ജൂണില്‍ രോഗികളുടെ എണ്ണം വീണ്ടും ഉയരാന്‍ തുടങ്ങി. രണ്ട് കോടിയോളം പേര്‍ അമേരിക്കയില്‍ കൊവിഡ് ബാധിതരായേക്കാമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ മുന്നറിയിപ്പ്.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 12 ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 55,000 കടന്നു. രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നിലുള്ളത് റഷ്യയാണ്. രാജ്യത്ത് ആറ് ലക്ഷത്തിലധികം രോഗികളാണ് ഉള്ളത്. ഇന്ത്യയിലും സ്ഥിതി ആതീവഗുരുതരമായി തുടരുകയാണ്. രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതില്‍ 2.85 ലക്ഷം പേരുടെ രോഗം ഭേദമായി. 1.89 ലക്ഷം പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. 15,301 പേരാണ് മരിച്ചത്. ഇതില്‍ കൂടുതല്‍ പേരും മരിച്ചത് മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ്. 12 സംസ്ഥാനങ്ങളില്‍ പതിനായിരത്തിലധികം രോഗികളുണ്ട്. അതേസമയം കൊവിഡിനെതിരായ മരുന്ന് ഒരുവര്‍ഷത്തിനകം കണ്ടെത്താനാകുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കി.