ഇന്ത്യയില്‍ ഒരു കോടി പത്ത് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 16,000ത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1.61 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.07 കോടി പേര്‍ രോഗമുക്തി നേടി.1.57 ലക്ഷം പേര്‍ മരിച്ചു.ബ്രസീലില്‍ 1.05 കോടി രോഗബാധിതരും, 2.54 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. റഷ്യയില്‍ നാല്‍പത്തിരണ്ട് ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 85,000ത്തിലധികം പേര്‍ മരിച്ചു. നാല്‍പത്തിയൊന്ന് ലക്ഷം രോഗബാധിതരാണ് ബ്രിട്ടനിലുള്ളത്. മരണസംഖ്യ 1.22 ലക്ഷമായി ഉയര്‍ന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുള്ളത്. യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്.5.23 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.