സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

Update: 2023-08-17 10:42 GMT

കോഴിക്കോട്: പ്രമുഖ സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു. പുതിയ നോവലായ 'ദ കോയ' വൈകീട്ട് കോഴിക്കോട് കേശവമേനോന്‍ സ്മാരക ഹാളില്‍ പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. ചേളാരി പൂതേരിപ്പടിയില്‍ ചെമ്പരത്തിയിലാണ് താമസം. ഫറോക്കിനു സമീപം പേട്ടയിലാണ് ജനനം. ഫാറൂഖ് കോളജില്‍ നിന്നും ബോട്ടണിയില്‍ ബിരുദവും ബിഎഡും നേടിയ ശേഷം ചേളാരിയില്‍ പാരലല്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു. വിദ്യാര്‍ഥിയായിരിക്കെ തന്നെ എഴുത്തിന്റെ ലോകത്തെത്തിയിരുന്നു. നിദ്ര നഷ്ടപ്പെട്ട സൂര്യന്‍', അമീബ ഇരപിടിക്കുന്നതെങ്ങിനെ എന്നീ കവിതാസമാഹാരങ്ങള്‍ പഠനകാലത്താണ് പുറത്തിറങ്ങിയത്.

ഒരു ഭൂതത്തിന്റെ ഭാവിജീവിതം, അരപ്പിരിലൂസായ കാറ്റാടിയന്ത്രം, ഹോര്‍ത്തൂസുകളുടെ ചോമി തുടങ്ങിയ നോവലുകലും നക്ഷത്രജന്മം, മല്‍സ്യഗന്ധികളുടെ നാട് തുടങ്ങിയ ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. 'ലുക്ക ചുപ്പി 'സിനിമയുടെ തിരക്കഥാകൃത്താണ്. ഭാര്യ: ആശാകൃഷ്ണ(അധ്യാപിക).

Tags:    

Similar News