WWE മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്; എല്ലുകള്‍ ഒടിഞ്ഞു (വീഡിയോ)

Update: 2025-01-29 05:13 GMT
WWE മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്; എല്ലുകള്‍ ഒടിഞ്ഞു (വീഡിയോ)

വാഷിങ്ടണ്‍: വേള്‍ഡ് റസലിങ് എന്റര്‍ടെയിന്‍മെന്റ് മല്‍സരത്തിനിടെ ഗുസ്തിതാരത്തിന് പരിക്ക്. ജെഡി മക്‌ഡൊണാഗ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളുടെ എല്ലുകള്‍ ഒടിഞ്ഞു. വേള്‍ഡ് ടാഗ് ചാംപ്യന്‍ഷിപ്പിനിടെ മൂണ്‍സോള്‍ട്ട് എന്ന അഭ്യാസം കാണിക്കുമ്പോഴാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി രണ്ടിന് നടക്കുന്ന റോയല്‍ റംബിള്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ഇയാള്‍ക്ക് കഴിയില്ല.

Similar News