റിയാദ് സീസണ്‍ ഫെസ്റ്റിവലില്‍ ആക്രമണം നടത്തിയ യമന്‍ പൗരന് വധശിക്ഷ നല്‍കി

മേല്‍ കോടതികളും സുപ്രീം കോടതിയും അന്തിമമായി റോയല്‍ കോടതിയും വിധി ശരിവെച്ചതോടെയാണ് ഇന്ന് വധ ശിക്ഷക്ക് വിധേയമാക്കിയത്.

Update: 2020-04-16 15:09 GMT

ദമ്മാം: റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ പ്രോഗ്രാമില്‍ ആക്രമണം നടത്തിയ യമന്‍ പൗരനായ ഇമാദ് അബ്ദുല്‍ മന്‍സൂരിയെ ഇന്ന് വധ ശിക്ഷക്കു വിധേയമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഘോഷ പരിപാടിക്കിടെ കലാപരിപാടി അവതരിപ്പിക്കാനെത്തിയ ഒരു ടീം അംഗത്തെ കൊലപ്പെടുത്തിയ അക്രമി മറ്റൊരു സുരക്ഷാ ജീവനക്കാരനെ കുത്തി പരിക്കേല്‍പിക്കുകയും പരിപാടിയില്‍ സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തു.

യമന്‍ അല്‍ഖാഇദയാണ് ഇയാളെ കൃത്യം നടത്താനായി നിയോഗിച്ചതെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ കോടതികളില്‍ നടന്ന വിചാരണകളില്‍ കുറ്റകൃത്യം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷ വിധിച്ചത്. മേല്‍ കോടതികളും സുപ്രീം കോടതിയും അന്തിമമായി റോയല്‍ കോടതിയും വിധി ശരിവെച്ചതോടെയാണ് ഇന്ന് വധ ശിക്ഷക്ക് വിധേയമാക്കിയത്. 

Tags:    

Similar News