
സന്‍ആ: യെമനില്‍ ആക്രമണം നടത്താനെത്തിയ യുഎസ് സൈന്യത്തിന്റെ എംക്യു-9 ഡ്രോണ്‍ ഹൂത്തികള്‍ വെടിവച്ചിട്ടു. തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികളുടെ സൈനിക വക്താവായ ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരീ അറിയിച്ചു.
BREAKING: 🇺🇸🇾🇪 Yemeni Houthis have downed another U.S. MQ-9 Reaper drone, the 4th in 14 days, 19th in total. pic.twitter.com/N4EfS3Yy79
— Megatron (@Megatron_ron) April 14, 2025
ഹജ്ജാജ് പ്രവിശ്യക്ക് മുകളില്‍ വച്ചായിരുന്നു ആക്രമണമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. 2023 നവംബറിന് ശേഷം ഹൂത്തികള്‍ വീഴ്ത്തുന്ന 19ാം എംക്യു-9 ഡ്രോണ്‍ ആണിത്. ഒരു ഡ്രോണിന് 285 കോടി രൂപ വിലവരും.