യോഗി ആദിത്യനാഥിന് വധഭീഷണി
മൂന്ന് ദിവസത്തിനകം യോഗിയെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ എഴുതിയിരുന്നത്
ലഖ്‌നോ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഭീഷണിയെത്തുടര്‍ന്ന് യുപി പോലിസ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു.പോലിസ് കണ്‍ട്രോള്‍ റൂമിലാണ് വധഭീഷണി സന്ദേശം ലഭിച്ചത്.
മൂന്ന് ദിവസത്തിനകം യോഗിയെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തില്‍ എഴുതിയിരുന്നത്.ലഖ്‌നോ പോലിസിന്റെ ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറിലാണ് അജ്ഞാത സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഹെല്‍പ് ലൈന്‍ ഓപറേഷന്‍ കമാന്‍ഡറുടെ പരാതിയില്‍ സുശാന്ത് ഗോള്‍ഫ് സിറ്റി പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലിസ് പറഞ്ഞു.മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ കമാന്‍ഡര്‍ സുഭാഷ് കുമാറിനാണ് കേസന്വേഷണത്തിന്റെ ചുമതല.