'സംഘികള്‍ അണിയിച്ചു തന്ന ഷാള്‍ പ്രവാചക നിന്ദകരുടേത്'; കെ എന്‍ എ ഖാദറിനെതിരേ റിജില്‍ മാക്കുറ്റി

Update: 2022-06-23 01:15 GMT

കണ്ണൂര്‍: ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത മുസ് ലിം ലീഗ് നേതാവ് കെ എന്‍ എ ഖാദറിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. സംഘികള്‍ താങ്കള്‍ക്ക് അണിയിച്ചു തന്ന ഷാള്‍ പ്രവാചക നിന്ദ നടത്തി ഇന്ത്യന്‍ സംസ്‌കൃതിയെ ലോകത്തിനു മുന്നില്‍ അപമാനിച്ചവരുടെതാണെന്ന് അങ്ങ് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ലെയെന്നും റിജില്‍ കെ എന്‍ എ ഖാദറിനോട് ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിജില്‍ കെ എന്‍ എ ഖാദറിനെതിരെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചത്. സ്‌പെറ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമുണ്ടോ കെ എന്‍ എ ഖാദര്‍ സാഹിബേ എന്നും റിജില്‍ ചോദിച്ചു. ഒരിക്കലും ന്യായീകരിക്കാന്‍ പറ്റാത്ത നടപടിയാണ് മുസ് ലിം ലീഗ് നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും റിജില്‍ പോസ്റ്റില് കുറിച്ചു.

കഴിഞ്ഞദിവസം കോഴിക്കോട് ചാലപ്പുറത്ത് കേസരിയില്‍ നടന്ന ആര്‍എസ്എസ് പരിപാടിയിലാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്.

ആര്‍എസ്എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ നന്ദകുമാര്‍ പരിപാടിയില്‍ കെഎന്‍എ ഖാദറിനെ പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

സ്‌പെറ്റിക് ടാങ്കില്‍ അത്തര്‍ ഒഴിച്ചിട്ട് കാര്യമുണ്ടോ. കെ എന്‍ എ ഖാദര്‍ സാഹിബേ?.സംഘികള്‍ താങ്കള്‍ക്ക് അണിയിച്ചു തന്ന ഷാള്‍ പ്രവാചക നിന്ദനടത്തി ഇന്ത്യന്‍ സംസ്‌കൃതിയെ ലോകത്തിനു മുന്നില്‍ അപമാനിച്ചവരുടെതാണെന്ന് അങ്ങ് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ല?.എന്ത് പറഞ്ഞാലും ഒരിക്കലും. ന്യായീകരിക്കാന്‍ പറ്റിയ നടപടിയല്ല താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.


Tags:    

Similar News