വിവാഹത്തിന് നാട്ടില്‍ പോവാനുള്ള ഒരുക്കത്തിനിടെ തിരുര്‍ സ്വദേശി ബഹ്റൈനില്‍ മരിച്ചു

മനാമ: വിവാഹത്തിനായി നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ മലപ്പുറം സ്വദേശി ബഹ്റൈനില്‍ മരിച്ചു. ബഹ്റൈനില്‍ താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി സല്‍മാനിയ ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി മുഹമ്മദ് നിയാസ് (30) ആണ് മരിച്ചത്. ബഹ്റൈനില്‍ സെയില്‍സ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതുമായാണ് വിവരം. പിതാവ്: മുഹമ്മദ്, മാതാവ്: നദീറ, സഹോദരന്: മുഹമ്മദ് നിഷാദ്.