സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: സാമൂഹിക ക്ഷേമവകുപ്പിന് കീഴില്‍ വെള്ളിമാട്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഒബ്‌സര്‍വേഷന്‍ ഹോമില്‍ പതിനേഴുകാരന്‍ തൂങ്ങി മരിച്ചനിലയില്‍. കണ്ണൂര്‍ സ്വദേശിയായ കുട്ടിയെയാണ് ഇന്നലെ വൈകീട്ട് നാലുമണിയോടെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് കുട്ടിയെ ജുവനൈല്‍ ഹോമില്‍ എത്തിച്ചത്. ഒരു മുറിയില്‍ ഒറ്റക്കാണ് കുട്ടിയെ അടച്ചിരുന്നത്. മരണവിവരം അറിഞ്ഞ ചേവായൂര്‍ പോലിസ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കും.