ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

Update: 2025-04-18 16:19 GMT
ഒറ്റപ്പാലത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

പാലക്കാട്: ഒറ്റപ്പാലം അമ്പലപ്പാറയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസനാണ് മരിച്ചത്. ബന്ധുവാണ് രാമദാസനെ വെട്ടികൊലപ്പെടുത്തിയത്. യുവാവിന്റെ ഇരുകാലുകളിലുമാണ് വെട്ടേറ്റത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

Similar News