മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു

Update: 2025-04-28 01:30 GMT
മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു

കാസര്‍കോട്: മഞ്ചേശ്വരം ബാക്രബയലില്‍ യുവാവിന് വെടിയേറ്റു. ബാക്രബയലില്‍ സ്വദേശി സവാദിനാ(22)ണ് വെടിയേറ്റത്. വെടിയുതിര്‍ത്തയാളെ കണ്ടെത്തിയിട്ടില്ല. ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം.

സവാദ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കുറ്റിക്കാട്ടില്‍ വെളിച്ചംകണ്ടതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്തുകയായിരുന്നു. വെളിച്ചമെന്താണെന്ന് നോക്കാന്‍ കുറ്റിക്കാട്ടിലേക്ക് പോയപ്പോഴാണ് വെടിയേറ്റത്. യുവാവിന്റെ കാലിനാണ് വെടിയേറ്റത്. സവാദിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. വെടിവച്ചയാളെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

Similar News