ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരേ കേസെടുത്തു

ഐപിസി, എസ്‌സി/എസ്ടി നിയമത്തിലെ 153, 153 എ, 295, 505 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

Update: 2021-02-15 12:58 GMT

ചണ്ഡിഗഢ്: ദലിതര്‍ക്കെതിരായ ജാതീയ പരാമര്‍ശത്തില്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരേ ഹരിയാന പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഹിസാര്‍ ജില്ലയിലെ ഹാന്‍സി സിറ്റി പോലിസ് സ്‌റ്റേഷനില്‍ ഹാന്‍സി ആസ്ഥാനമായുള്ള അഭിഭാഷകന്‍ രജത് കല്‍സന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ഐപിസി, എസ്‌സി/എസ്ടി നിയമത്തിലെ 153, 153 എ, 295, 505 വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കല്‍സനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മയുമൊത്തുള്ള ഇന്‍സ്റ്റാഗ്രാമിലെ ലൈവ് പരിപാടിയില്‍ മറ്റൊരു കളിക്കാരനെ പരാമര്‍ശിച്ചാണ് യുവരാജ് ജാതി അധിക്ഷേപം നടത്തിയതെന്ന് കല്‍സന്‍ ആരോപിച്ചു.

ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ട ഈ വീഡിയോ ദലിതരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം യുവരാജിനെതിരേ പരാതി നല്‍കിയത്.

Tags:    

Similar News